റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികൾക്ക് പ്രൊഫഷണൽ പരീക്ഷ നടപ്പിലാക്കാൻ നിർദേശം. മുനിസിപ്പൽ, ഗ്രാമീണ കാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ ആണ് സഊദി എഞ്ചിനീയറിങ് കൗൺസിലിന് നിർദേശം നൽകിയത്. അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവങ്ങളും വിലയിരുത്തുന്നതിനും മികച്ച പ്രൊഫഷണൽ പരിശീലനങ്ങൾ നൽകാനും പ്രാബല്യത്തിൽ വരുത്താനും നിർദേശമുണ്ട്.
വിവിധ മേഖലകളിലുള്ളവരുടെ കഴിവും കാര്യക്ഷമതയും ഉയർത്തുന്നതിനും വിവിധ പ്രൊഫഷണൽ പരീക്ഷകളിലൂടെ കഴിവുകൾ തെളിയിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരീക്ഷ നടത്തുന്ന പദ്ധതി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
ഇതുവഴി എഞ്ചിനീയറിംഗ് മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളള വിദഗ്ധ തൊഴിലാളികളെയാണ് സഊദി അറേബ്യ ഇതുവഴി ലക്ഷ്യമിടുന്നത്.
Comments are closed for this post.