2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സഊദി ദേശീയ ദിനം ഇന്ന്: രാജ്യം ആഘോഷ നിറവിൽ

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വലുതും എണ്ണയുല്പാദനത്തിൽ ലോകത്ത് നിർണ്ണായക സ്വാധീനവും രണ്ട് ഹറമുകൾ സ്ഥിതി ചെയ്യുന്നതുമായ സഊദി അറേബ്യയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനം ഇന്ന് ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യം മുഴുവൻ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വദേശികൾക്കൊപ്പം അന്നം തേടിയെത്തിയ ലക്ഷക്കണക്കിന് വിദേശികളും ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നു.

രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ്, നാവിക – വ്യോമ സേനയുടെ വിസ്മയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ തുടങ്ങിയവ നടക്കുന്നുണ്ട്. ഇതോടൊപ്പം വിവിധ നഗരങ്ങളിൽ സംഗീത പരിപാടികളും വെടികെട്ടും അരങ്ങേറും. ഈ മാസം 17 മുതൽ തുടങ്ങിയ ദേശീയ ദിനാഘോഷ പരിപാടികൾ 26 വരെ തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.