
ആക്രമണത്തിന് മുന്നോടിയായി നിരവധി തവണ രഹസ്യ യോഗം നടന്നെന്നും റോയിട്ടേഴ്സ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
റിയാദ്: രണ്ടു മാസം മുമ്പ് സഊദി ദേശീയ എണ്ണകമ്പനിയായ അഊദി അരാംകോ എണ്ണ സംവിധാനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാൻ തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. റോയിട്ടേഴ്സ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇറാന്റെ പങ്കു വെളിപ്പെടുത്തിയത്. ആക്രമണം നടന്നത് ഇറാൻ ഉന്നതാധികാരികളുടെ അറിവോടെയും നിർദേശപ്രകാരമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുതിർന്ന ഇറാൻ വല്യൂഷണറി അംഗങ്ങൾ പങ്കെടുത്ത അതീവ രഹസ്യ യോഗത്തിലാണ് ആക്രമണ തീരുമാനം ഉണ്ടായെതെന്നും ഇറാൻ സുപ്രീം ലീഡർ ആയത്തുള്ള അലി ഖാംനഈ ആണ് ഇതിനു ഉത്തരവിട്ടതെന്നും റോയിട്ടേഴ്സ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
തിങ്കളാഴ്ച്ചയാണ് റോയിട്ടേഴ്സ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. 2015 ആണവ കരാറിൽ നിന്നും അമേരിക്ക പിൻവാങ്ങിയതിന്റെ പ്രതികാരമായാണ് ഖാംനഈ ഇതിനു ഉത്തരവിട്ടത്. നിരവധി തവണ ഇറാൻ വല്യൂഷണറി ഗാർഡ് രഹസ്യ യോഗത്തിനു ശേഷമാണു ആക്രമണം നടന്നത്. രഹസ്യ യോഗങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിൽ നിന്നാണ് റോയിട്ടേഴ്സ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ സെപ്തംബർ ശനിയാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോക്ക് കീഴിലെ കിഴക്കൻ സഊദിയിലെ അബ്ഖൈഖ് എണ്ണശുദ്ധീകരണ ശാലയിലും ഖുറൈസിലെ ഹിജ്റാത് എണ്ണപ്പാടത്തും ഡ്രോൺ ആക്രമണമുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖ്, രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടം എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങൾ ലോക സാമ്പത്തിക മേഖലയെ തന്നെ പിടിച്ചുലച്ചിരുന്നു. പ്രതിദിനം ഏഴു മില്യൺ ബാരൽ ഉൽപാദന ശേഷിയുള്ള അബ്ഖൈഖ് എണ്ണശുദ്ധീകരണ ശാലയിൽ നടന്ന ആക്രമണം ഏവരെയും ഞെട്ടിച്ചിരുന്നു. നിലവിൽ പ്ലാന്റുകളുടെ പ്രവർത്തന ക്ഷമത സഊദി കൈവരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇറാൻ ആണെന്ന് തുടക്കം മുതൽ തന്നെ അമേരിക്കയും സഊദിയും ആരോപിച്ചിരുന്നു.
Comments are closed for this post.