2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ പിടിയിലായത് 16,606 വിദേശി നിയമലംഘകര്‍

റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സഊദി അറേബ്യയില്‍ പിടിയിലായത് 16,606 വിദേശി നിയമലംഘകര്‍. തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരും രേഖകളില്ലാതെ അതിര്‍ത്തിപ്രദേശങ്ങളിലൂടെ രാജ്യത്ത് കടക്കാന്‍ ശ്രമിച്ചവരുമാണ് പിടിയിലായത്.

താമസ നിയമങ്ങള്‍ ലംഘിച്ചതിന് സപ്തംബര്‍ എട്ടു മുതല്‍ 14 വരെ 9,895 പേര്‍ അറസ്റ്റിലായതായി സഊദി അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ച 4,442 വിദേശികളെയും പിടികൂടി. തൊഴില്‍ നിയമലംഘകരായ 2,289 പേരെയാണ് ഇക്കാലയളവില്‍ അറസ്റ്റ് ചെയ്തത്.

രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 362 പേരെയും പിടികൂടി. ഇത്തരക്കാര്‍ക്ക് സഹായം നല്‍കുകയോ വാഹനയാത്രാസൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്താല്‍ 15 വര്‍ഷം തടവും ഒരു മില്യണ്‍ റിയാലുമാണ് ശിക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.