2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിക്ക് നേരെയെത്തിയ മിസൈൽ, ആയുധ ഡ്രോൺ തകർത്തു

റിയാദ്: സഊദി പ്രദേശം ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ, ആയുധ ഡ്രോൺ എന്നിവ തകർത്തതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു. തെക്കൻ സഊദി നഗരമായ നജ്‌റാനെ ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള യമനിലെ ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും രണ്ട് സ്‌ഫോടക ഡ്രോണുകളുമാണ് സഊദി വ്യോമ പരിധിയിൽ തകർത്തിട്ടത്.

സഊദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് രണ്ട് സ്ഫോടക ഡ്രോണുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അറബ് സഖ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ടൈഹിൽ ഒന്ന് തെക്കൻ നഗരമായ ഖാമിസ് മുഷൈത്ത് ലക്ഷ്യമാക്കി എത്തിയതായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.