അടുത്ത സീസണില്‍ പി.എസ്.ജി വിടുമെന്ന് ഉറപ്പിച്ച മെസിയുടെ അടുത്ത തട്ടകമേതെന്ന ചര്‍ച്ചയിലാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം.
താരം ബാഴ്‌സയിലേക്ക് പോകുമെന്നും, അതല്ല സഊദിയിലേക്കോ, അമേരിക്കയിലേക്കോയാവും പോകുകയെന്നുമെന്നുമൊക്കെ ആരാധകര്‍ വാദിക്കുന്നുണ്ടെങ്കിലും, താരത്തിന്റെ അടുത്ത ലക്ഷ്യമേതെന്ന തരത്തില്‍ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
എന്നാല്‍ മെസി വമ്പന്‍ ഓഫറിന് അല്‍ ഹിലാലിലേക്ക് വരുമെന്ന തരത്തിലുളള വാര്‍ത്തകള്‍ സജീവമാക്കുന്നതിനൊപ്പം, പി.എസ്.ജിയില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ അല്‍ ഹിലാലിലേക്കെത്തുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളിപ്പോള്‍ പുറത്ത് വരുന്നുണ്ട്.
സ്പാനിഷ് മാധ്യമമായ ഡിഫന്‍സ സെന്‍ട്രല്‍ ഡോട്ട് കോമാണ് സെര്‍ജിയോ റാമോസിനെ, അല്‍ ഹിലാല്‍ തങ്ങളുടെ ക്യാമ്പിലേത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.എകദേശം 30 മില്യണ്‍ യൂറോക്കായിരിക്കും 37കാരനായ താരത്തെ ക്ലബ്ബ് സൈന്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നത്.2021ലാണ് റയലിലെ കരാര്‍ അവസാനിച്ചതിന് പിന്നാലെ റാമോസ് പാരിസ് ക്ലബ്ബിലേക്കെത്തിയത്.
44 മത്സരങ്ങളില്‍ പാരിസ് ക്ലബ്ബിന്റെ പ്രതിരോധക്കോട്ടയായ റാമോസ് ലീഗ് ടൈറ്റിലും ക്ലബ്ബിനൊപ്പം നേടിയിരുന്നു.അതേസമയം റാമോസിന്റെ സഹതാരമായ ബെന്‍സെമയും സഊദിയിലേക്കെത്തുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അല്‍ ഇത്തിഹാദാണ് ബെന്‍സെമയെ നോട്ടമിട്ടിരിക്കുന്നത്.
Comments are closed for this post.