2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവിധ രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോകരുതെന്ന് സഊദി പൗരന്മാർക്ക് മുന്നറിയിപ്പ്

     റിയാദ്: കൊവിഡ് വകഭേദം സംഭവിച്ച വിവിധ രാജ്യങ്ങളിലേക്ക് പ്രത്യേക അനുമതിയില്ലാതെ യാത്ര ചെയ്യരുതെന്ന് സഊദി പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിർദേശം പുറത്തിറക്കിയത്. മാർച്ച് 31 മുതൽ വകഭേദം സംഭവിച്ച കൊറോണ വൈറസ് രൂക്ഷമായ രാജ്യങ്ങളിലേക്ക് പ്രത്യേക അനുമതി വേണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചത്. 

     ലിബിയ, സിറിയ, ലെബനോൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, കോംഗോ, അഫ്‌ഗാനിസ്ഥാൻ, വെനീസുല, ബെലാറസ് തുടങ്ങിയ പന്ത്രണ്ടു രാജ്യങ്ങളിലേക്കും വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ വൈറസ് നിയന്ത്രണ വിധേയമല്ലാത്ത മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്കാണ് മുൻ‌കൂർ അനുമതി തേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകിയത്. ഇവിടെയുള്ള പൗരന്മാർ അടിയന്തിരമായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും വൈറസ് പടർന്നു പിടിച്ച ഭാഗങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.