2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊവിഡ് 19: ജി 20 അസാധാരണ അടിയന്തിര യോഗം ഉടൻ

യോഗം വീഡിയോ കോൺഫറൻസ് വഴി

     റിയാദ്: ലോകത്താകമാനം കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍‌ ജി20 രാജ്യങ്ങളുടെ അടിയന്തിര അസാധരണ യോഗം ഉടൻ ചേരും. അധ്യക്ഷ പദവി വഹിക്കുന്ന സഊദി അറേബ്യായുടെ നേതൃത്വത്തിലായിരിക്കും യോഗം ചേരുന്നത്. ജി 20 കൂട്ടായ്മയിലെ അംഗ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് കൊറോണ വൈറസ് പ്രതിരോധ നടപടി ചര്‍ച്ച ചെയ്യും. എന്നാൽ, വിമാന സർവിസുകള്‍ റദ്ദായതിനാല്‍ വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം ചേരുക. കൊറോണ വൈറസ് സാമ്പത്തിക, മാനുഷിക മേഖലയില്‍ സൃഷ്ടിച്ച പ്രശ്​നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള അസാധാരണ യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
      കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ജി 20 കൂട്ടായ്മയിലെ വിവിധ രാജ്യ തലവന്മാരുമായി ടെലഫോണിൽ സംഭാഷണം നടത്തി സംഭവങ്ങൾ വിലയിരുത്തിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരടക്കമുള്ള നേതാക്കളുമായാണ് കിരീടാവകാശി ചർച്ച നടത്തിയത്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.