2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ കഫാല സമ്പ്രദായം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ; 2021 പകുതിയോടെ നടപ്പായേക്കും  

പ്രഖ്യാപനം അടുത്തയാഴ്ച്ച,

ഏഴു പതിറ്റാണ്ടിനു ശേഷമാണു കഫാല സമ്പ്രദായത്തിൽ മാറ്റം വരുന്നത് 

അബ്‌ദുസ്സലാം കൂടരഞ്ഞി

   റിയാദ്: സഊദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഊദി ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സ്, ബ്ലൂംബെർഗ് എന്നിവയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത് സംബന്ധമായി അടുത്തയാഴ്ച്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ വാർത്തകളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. തൊഴിലുടമകളും വിദേശ തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്ന ഒരു പുതിയ പദ്ധതി അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തയ്യാറാകുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

 

   

തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം സുദൃഢമാകുന്ന പദ്ധതിയിൽ രാജ്യത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കുന്നു പദ്ധതിയാണ് പ്രഖ്യാപിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ. 

       ഇത് നടപ്പാകുകയാണെങ്കിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന സുപ്രധാന മാറ്റങ്ങളിൽ അതിപ്രധാനമായ ഒന്നായിരിക്കും. രാജ്യത്തെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാൻ നീക്കമുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് പ്രഖ്യാപിക്കാനിരുന്നതായിരുന്നുവെന്നും എന്നാൽ ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നുവെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ സുപ്രധാന കാര്യമായതിനാൽ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരിക്കും ഇതിന്റെ പ്രഖ്യാപനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

       നിലവിൽ 10 ദശലക്ഷത്തിലധികം വിദേശ തൊഴിലാളികൾ സഊദി അറേബ്യയിൽ ഉള്ളതെന്നാണ് കണക്കുകൾ. ഇവരെല്ലാം നിലവിൽ കഫാല സമ്പ്രദായത്തിൽ താമസിക്കുന്നതിനാൽ ഇവർ സഊദി തൊഴിലുടമയുടെ സ്പോണ്സര്ഷിപ്പിലാണ് തൊഴിലെടുക്കുന്നത്. തൊഴിലുടമ രാജ്യം വിടണമെങ്കിലോ മറ്റു ഏതു കാര്യങ്ങൾക്കോ സ്പോൺസർമാരുടെ പൂർണ്ണ സമ്മതം ആവശ്യമാണ്. എന്നാൽ, പുതിയ സംവിധാനത്തിൽ ഇക്കാര്യങ്ങളെല്ലാം തന്നെ ഏത് വിധേനയായിരിക്കുമെന്നത് പൂർണ്ണ റിപ്പോർട്ടുകൾ വന്നതിന് ശേഷമേ വ്യക്തമാകൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.