2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19: സഊദിയിൽ ആഭ്യന്തര വിമാന, ട്രെയിൻ, ടാക്സി സർവ്വീസുകൾക്ക് വിലക്ക്

നാളെ മുതൽ 14 ദിവസത്തേക്കാണ് വിലക്ക്

അബ്ദുസ്സലാം കൂടരഞ്ഞി 

       റിയാദ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര വിമാന ട്രെയിൻ, ടാക്സി, ബസ് സർവീസുകൾക്ക് വിലക്കേർപ്പെടുത്തി സഊദി അറേബ്യാ.  ശനിയാഴ്ച മുതൽ 14 ദിവസത്തേക്കാണ് വിലക്കെന്ന് സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഗോള രംഗത്ത് പരിഭ്രാന്തി പരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും നിരവധി രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കുന്നതിനുമാണ് മുൻകരുതൽ നടപടിയായി ആഭ്യന്തര മേഖലയിലും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. നേരത്തെ, മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും സഊദി നിർത്തി വെച്ചിരുന്നു. 
     അതിനിടെ, സഊദിയിൽ പേര്‍ക്ക് 36 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 274 ആയി ഉയർന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.  വൈറസിൽ നിന്നും ഇന്ന് രണ്ട് പേർ കൂടി മോചിതരായതോടെ രാജ്യത്ത് വൈറസിൽ നിന്നും മുക്തരായവയുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ടു പേർ അതീവ ഗുരുതരാവസ്‌ഥയിൽ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ വൈറസ് ബാധിച്ച ആകെയുള്ള 238 പേരിൽ ആറ് പേർ കുട്ടികളാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ബാക്കിയുള്ളവർ 45 വയസിനു മുകളിൽ പ്രായമുള്ളവരുമാണ്. ഇവരിൽ 151 പേർ സ്വദേശികളും 87 വിദേശികളുമാണ്. 123 പേർ സ്ത്രീകളുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വൈറസ് ബാധിതരിൽ  180 പേർ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ബാക്കി 54 പേർക്ക് രോഗ ബാധിതരുമായി ഇടപെടൽ നടത്തിയത് മൂലം പകർന്നതാണ്. 
       കൊറോണ ബാധ സംശയിച്ചോ രോഗം പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്തോ സ്വന്തം വീടുകളിൽ ഐസൊലേഷനുകളിലും ക്വാറന്റൈനിലും കഴിയുന്നവർ സ്വന്തം കുടുംബാംഗങ്ങളുമായി പോലും സമ്പർക്കം പുലർത്താൻ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വീടുകളിൽ ഐസൊലേഷൻ പാലിക്കുന്നവർ ഒറ്റക്ക് ഒരു മുറിയിലാണ് കഴിയേണ്ടത്. മറ്റാരും ഈ മുറിയിൽ പ്രവേശിക്കാനോ ഐസൊലേഷനിൽ കഴിയുന്നവരെ സന്ദർശിക്കാനോ പാടില്ല. ഐസൊലേഷൻ കാലത്ത് ഈ മുറിയിൽ നിന്ന് ക്വാറന്റൈനിലുള്ളവർ പുറത്തു പോകാനും പാടില്ലെന്നും മന്ത്രാലയം ഉണർത്തി. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.