റിയാദ്: സഊദി അറേബ്യയിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ ഞായറാഴ്ച നടപ്പിലാക്കി. പൊലിസുകാരനും സുരക്ഷാ വാഹനത്തിനും നേരെ വെടിയുതിർത്ത കേസിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നുള്ള അലി ബിൻ സാലിഹ് ബിൻ അഹമ്മദ് അൽ ജുമാ, മുസ്‌ലിം ബിൻ ഹുസൈൻ ബിൻ ഹസൻ അൽ അബു ഷഹീൻ എന്നിവർക്കാണ് വധശിക്ഷ നൽകിയത്.
സായുധരായ പ്രതികൾകളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അക്രമികൾ പൊലിസുകാരനും സുരക്ഷാ വാഹനത്തിനും നേരെ വെടിയുതിർത്തത്. അക്രമികൾ ആയുധങ്ങൾ കൈവശം വച്ചിരുന്നു കൂടാതെ മറ്റുപ്രതികളെ ഒളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.
ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് താമസക്കാർ വിട്ടുനിൽക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും സഊദി ആഭ്യന്തര മന്ത്രാലയം താമസക്കാരെ അറിയിച്ചു. കോടതി നിർദേശപ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്.
Comments are closed for this post.