2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ മഴ തുടരും; വിവിധ സ്‌കൂളുകൾക്ക് അവധി

സഊദിയിൽ മഴ തുടരും; വിവിധ സ്‌കൂളുകൾക്ക് അവധി

ജിദ്ദ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സഊദിയിലെ വിവിധ ഇടങ്ങളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചത്. ഓൺലൈൻ വഴി ക്ലാസുകൾ നടക്കും. അതേസമയം, ജിദ്ദയിലുൾപ്പെടെ വിവിധ ഇടങ്ങളിൽ വരുംദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

മദ്‌റസതീ പ്ലാറ്റ്‌ഫോം വഴിയാകും ഇന്ന് ക്ലാസുകൾ നടക്കുകയെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദ യൂണിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയും ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് രണ്ട് യൂണിവേഴ്സിറ്റികളും അറിയിച്ചു. മക്ക, ജുമൂം, ബഹ്‌റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്‌കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

ജിദ്ദയിൽ കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യുകയാണ്. താഴ്ന്ന സ്ഥലങ്ങളിലെല്ലാം നേരിയ വെള്ളക്കെട്ടുകളുണ്ടായി. മുൻകരുതലെന്നോണം ജിദ്ദ ഗവർണറേറ്റിലെ 72 സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് തങ്ങളുടെ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. കനത്ത മഴ കാരണം റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നിരവധി റോഡുകൾ ജിദ്ദ നഗരസഭ അടച്ചു ഗതാഗതം തിരിച്ചുവിട്ടു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, ഫലസ്തീൻ സ്ട്രീറ്റ് എന്നിവ അടച്ചു. വാഹനങ്ങൾ അൽഹറമൈൻ റോഡിലേക്ക് തിരിച്ചുവിട്ടു.

ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മക്കയിൽ മഴയുണ്ടായത്. മസ്ജിദുൽ ഹറം,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മറ്റ് ഡിസ്ട്രിക്ടുകളിലും ശക്തമായ മഴ ലഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.