2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹാപ്പിനസ് രാജ്യങ്ങളിൽ ആഗോള തലത്തിൽ ആദ്യ 25 രാജ്യങ്ങളിൽ ഇടം നേടി സഊദി അറേബ്യ

റിയാദ്: ലോക ഹാപ്പിനസ് ലിസ്റ്റിൽ ആദ്യ 25 രാജ്യങ്ങളിൽ ഇടം നേടി സഊദി അറേബ്യ. കഴിഞ്ഞ വർഷത്തേക്കാൾ മുന്നേറ്റമാണ് സഊദി അറേബ്യ നടത്തിയത്. 2022 വർഷത്തെആഗോള റിപ്പോർട്ടിൽ സഊദി അറേബ്യ ആഗോളതലത്തിൽ 25-ാം സ്ഥാനത്തേക്ക് മുന്നേറിയതായി സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 ൽ രാജ്യം ആഗോളതലത്തിൽ 26-ാം സ്ഥാനത്തായിരുന്നു.

ലോകമെമ്പാടുമുള്ള 156 രാജ്യങ്ങളുടെ സന്തോഷ സൂചകങ്ങൾ പ്രതിവർഷം അളക്കുന്ന യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് റിപ്പോർട്ട് പുറത്തിറക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് സന്തോഷ സൂചികയിൽ സഊദി അറേബ്യ ആഗോളതലത്തിൽ അതിന്റെ പുരോഗതി തുടരുകയാണ്.

രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതിയുടെയും ഗുണനിലവാര വികസനത്തിന്റെ ആവശ്യകതകളുമായി പൊരുത്തപ്പെടാനുള്ള അതിന്റെ വഴക്കമുള്ള കഴിവുകളുടെയും വെളിച്ചത്തിൽ, 2017 മുതൽ ഏറ്റവും സന്തുഷ്ടരായ ജനജീവിതത്തിന്റെ റാങ്കിംഗിൽ രാജയം മുന്നേറുകയാണ്.

കൊറോണ വൈറസ് മഹാമാരി പ്രത്യാഘാതങ്ങളെ മറികടക്കാൻ സംഭാവന നൽകിയ സാമൂഹിക പിന്തുണാ പദ്ധതികളും സാമ്പത്തിക പരിപാടികളും രാജ്യം ശക്തിപ്പെടുത്തുകയും ലോകമെമ്പാടുമുള്ള സന്തോഷ സൂചികയിൽ രാജ്യത്തിന്റെ സ്ഥിരമായ പുരോഗതിക്ക് ഈ ശ്രമങ്ങൾ കാരണമാവുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.