2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാക്‌സിൻ നിർമ്മാണത്തിനായി സഊദി അറേബ്യ നൽകിയത് 770 മില്യൺ ഡോളർ

റിയാദ്: കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങളെ സഊദി അറേബ്യ സജീവമായി പിന്തുണയ്ക്കുകയും കൊവാക്‌സ് വാക്‌സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ 770 മില്യൺ ഡോളർ നൽകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രി എഞ്ചിനീയർ ഫഹദ് അൽ ജലാജിൽ പറഞ്ഞു.

ജി 20 യുടെ നേതൃത്വത്തിൽ, പകർച്ചവ്യാധി തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഏകീകരിക്കാൻ ഒരു പ്രത്യേക ഉച്ചകോടി നടത്താൻ അഭ്യർത്ഥിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യയെന്നും ലോകാരോഗ്യ സംഘടനയുടെ 75-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇത് അഭൂതപൂർവമായ ആഗോള സഹകരണത്തിന് കാരണമായി. കൊവാക്സ് വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സ്വിറ്റ്സർലൻഡിലെ ജനീവയിൽ സമാപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.