റിയാദ്: സഊദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ദേശീയ ദിനമായ ഈ മാസം 23ന് ആണ് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. തൊഴിൽ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ദേശീയ പരിപാടിയുടെ സുഗമമായ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ തൊഴിലുടമകളോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടി വിവിധ സ്‌കൂളുകളിലും സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 24 ഞായറാഴ്ചയും അവധി നല്‍കും. മിക്ക സ്‌കൂളുകളും അന്ന് പഠനത്തിന് പകരം ആഘോഷങ്ങൾ നടക്കും.’
സഊദിയുടെ 93-ാം ദേശീയ ദിനമാണ് സെപ്റ്റംബർ 23ന് രാജ്യം ആഘോഷിക്കുന്നത്. വർണാഭമായാണ് രാജ്യം ദേശീയ ദിനം ആചരിക്കാറുള്ളത്. പരമ്പരാഗത നാടോടി നൃത്തങ്ങൾ, പാട്ടുകൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവയോടെയാണ് സഊദി ദേശീയ ദിനം ആഘോഷമാക്കുന്നത്. റോഡുകളും കെട്ടിടങ്ങളും സഊദി പതാകകളാൽ അലങ്കരിക്കുകയും ആളുകൾ ദേശീയ നിറങ്ങളായ പച്ചയും വെള്ളയും ധരിക്കുകയും ചെയ്യാറുണ്ട്. ‘നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനം ആചരിക്കുന്നത്.
1932-ൽ അബ്ദുല്ല അൽ-സൗദ് രാജാവിന്റെ രാജകൽപ്പനയിലൂടെ നെജ്ദ്, ഹെജാസ് രാജ്യങ്ങളെ സഊദി അറേബ്യ എന്ന പേരിൽ പുനർനാമകരണം ചെയ്തതിന്റെ ഓർമയിലാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. 2007 മുതലാണ് ദേശീയ ദിനം ഒരു പൊതുഅവധിയായി പ്രഖ്യാപിച്ചത്. ഇത്തവണ ദേശീയ ദിനം ശനിയാഴ്‌ച ആയതിനാൽ വെള്ളിയാഴ്ചത്തെ അവധി ഉൾപ്പെടെ രണ്ട് ദിവസം തുടർച്ചായി അവധി ലഭിക്കും.
Comments are closed for this post.