സഊദി അറേബ്യയിലെ ഹജ്ജ്- ഉംറ മന്ത്രാലയം സഊദിയില്‍ ഉംറ കര്‍മം നിര്‍വഹിക്കാനുളള അവസാന ഡേറ്റ് പുറത്ത് വിട്ടിട്ടുണ്ട്. 2023 ജൂണ്‍ 4 വരെയാണ് മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുകയുളളൂ. കൂടാതെ ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ സഊദിയിലേക്ക് എത്തിച്ചേരണം എന്ന് താത്പര്യമുളളവര്‍ ഈ ഡേറ്റുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
The deadline for issuing Umrah permits:
— Ministry of Hajj and Umrah (@MoHU_En) May 21, 2023
15 Dhul Qi'dah 1444H
May Allah accept your worship 🤲🏻#Makkah_and_Madinah_Eagerly_Await_You pic.twitter.com/a3jptsWLJd
തീയതികള്‍.
ഉംറ നിര്‍വഹിക്കാനായി വിസ കൈവശമുളളവര്‍ക്ക് ജൂണ്‍ നാല് വരെയാണ് രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുക.അതുപോലെ ഉംറ കര്‍മ്മം നിര്‍വഹിക്കാനായി എത്തിയ തീര്‍ത്ഥാടകര്‍ക്ക് ജൂണ്‍ 18 വരെയാണ് രാജ്യത്ത് തങ്ങാന്‍ സാധിക്കുക.
ഇ-വിസ,ലൈസന്‍സിഡ് ഏജന്‍സി വഴിയുളള ഉംറ പെര്‍മിറ്റ്, വിസ ഓണ്‍ അറൈവലിന് അര്‍ഹതയുളളവര്‍ക്ക് അത്തരം രീതി, ട്രാന്‍സിസ്റ്റ് വിസ, ടൂറിസ്റ്റ് വിസ, ഫാമിലി വിസ, പേഴ്‌സണല്‍ വിസിറ്റിങ് വിസ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഉംറ കര്‍മം നിര്‍വഹിക്കാനായി സഊദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക.
Please note: The Umrah visa does not allow the pilgrim to perform Hajj.#Makkah_and_Madinah_Eagerly_Await_You pic.twitter.com/ETCJla31lH
— Ministry of Hajj and Umrah (@MoHU_En) May 21, 2023
Comments are closed for this post.