റിയാദ്: സഊദിയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഞ്ഞു വീഴ്ചയും ശക്തമായ മഴയും ഉൾപ്പെടെ വിവിധ കാലാവസ്ഥകൾ അനുഭവപ്പെടുമെന്നു മുന്നറിയിപ്പ്. ഇതേ തുടർന്ന് ജാഗ്രത പാലിക്കാൻ സഊദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വിവിധയിടങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച്ചയാണെകിലും ചിലടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയായിരിക്കും ഉണ്ടാകുക. ചിലയിടങ്ങളിൽ ശക്തമായ കാറ്റും ഉണ്ടാകും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
തലസ്ഥാന നഗരിയായ റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, ഖസീം, തബൂക്, ഹയിൽ, വടക്കൻ അതിർത്തികൾ,അസീർ, അൽബാഹ, ജസാൻ, അൽ ജൗഫ് എന്നിവിടങ്ങളിലാണ് വ്യത്യസ്‌ത കാലാവസ്ഥ . അനുഭവപെപ്പടുക. ചില പ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. തബൂക്കിലെ പർവതപ്രദേശങ്ങളിലും അൽജൗഫിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലും വടക്കൻ അതിർത്തി പ്രവിശ്യയിലും തുടർച്ചയായ അതിശക്ത മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്.
പൗരന്മാരോട് കടുത്ത സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങളും അപ്‌ഡേറ്റുകളും പാലിക്കണമെന്നും ആവശ്യപ്പെട്ടു.
Comments are closed for this post.