
റിയാദ്: യമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ആക്രമണം തടഞ്ഞതായി സഊദി അറേബ്യ. റിയാദ് ലക്ഷ്യമിട്ട് തൊടുത്ത മിസൈലാണ് തടഞ്ഞത്. യമനില്‍ ഹൂത്തികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സഊദി സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇതു രണ്ടാമത്തെ പ്രാവശ്യമാണ് റിയാദ് കേന്ദ്രീകരിച്ച് ഹൂത്തികള്‍ മിസൈല്‍ ആക്രമണ ശ്രമം നടത്തിയത്. ഇറാനാണ് ഹൂത്തികള്‍ക്ക് മിസൈല്‍ നല്‍കിയതെന്ന് സഊദി ആരോപിച്ചു.