റിയാദ്: കടുത്ത ചൂട് തുടരുന്ന സഊദി അറേബ്യയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി. റിയാദ്, ദമ്മാം, ജിദ്ദ ഇന്ത്യൻ സ്‌കൂളുകളുടെ അധ്യയനവർഷാരംഭമാണ് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടിയത്. ഓഗസ്റ്റ് 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് നീട്ടിയത്.
സ്‌കൂളുകൾ വേനലവധിക്ക് ശേഷം റെഗുലർ ക്‌ളാസുകൾ സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചു. ഓണം കൂടി കഴിഞ്ഞാകും സ്‌കൂളുകൾ ഇനി തുറക്കുക. അതേസമയം, അധ്യായന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ആഗസ്റ്റ് 31 വരെ ഓൺലൈനിൽ നടക്കും. കെ.ജി മുതൽ എട്ട് വരെ ക്‌ളാസുകൾ ഓഫ്‌ലൈൻ ആയി മാത്രമേ ഉണ്ടാകൂ.
പബ്ലിക് എക്സാം ഉള്ളതിനാലാണ് ഉയർന്ന ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയയത്. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽമാർ അറിയിച്ചു.
അതേസമയം, കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. 45 ഡിഗ്രിക്ക് മുകളിലാണ് മിക്കയിടങ്ങളിലെയും ശരാശരി ചൂട്.
Comments are closed for this post.