2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ലോക രാജ്യങ്ങൾക്ക് മാതൃക; ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചു നൽകാനൊരുങ്ങി സഊദി

അബ്ദുസ്സലാം കൂടരഞ്ഞി

    റിയാദ്: ദരിദ്ര രാജ്യങ്ങൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സഊദി അറേബ്യ. ആഫ്രിക്കൻ രാജ്യങ്ങൾ, യമൻ തുടങ്ങി ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചു നൽകാനുള്ള നടപടികളുമായി സഊദി അറേബ്യ മുന്നോട്ട് പോകുകയാണെന്ന് സഊദി ധനകാര്യ മന്ത്രി മുഹമ്മദ്‌ അൽ ജദ്ആൻ വെളിപ്പെടുത്തി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിന് ഞങ്ങൾ വിവിധ വാക്സിനേഷൻ കമ്പനികളുമായി ചർച്ച നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ വിർച്വലിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 
      ചില ആഫ്രിക്കൻ രാജ്യങ്ങളും യമൻ പോലെയുള്ള ഏതാനും രാജ്യങ്ങളും ആവശ്യമായ കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ നേരത്തെ ഇതേ ഫോറത്തിൽ തന്നെ സമ്പന്ന രാജ്യങ്ങൾ അധിക കൊവിഡ്-19 വാക്സിനുകൾ സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.