2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌റാഈലുമായി ബന്ധം; ഇപ്പോഴത്തെ ലക്ഷ്യം ഫലസ്തീൻ-ഇസ്‌റാഈൽ സമാധാന കരാർ: സഊദി വിദേശ കാര്യ മന്ത്രി

    ദുബൈ: ഇസ്‌റാഈലുമായി ഏത് സമയവും ബന്ധം സ്ഥാപിക്കാൻ സഊദി അറേബ്യ തയ്യാറാണെന്നും എന്നാൽ, അതിനു മുമ്പായി ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിൽ എത്തുകയെന്നതാണ് ലക്ഷ്യമെന്നും സഊദി വിദേശ കാര്യ മന്ത്രി. അമേരിക്കയുമായി സുപ്രധാന ചർച്ചകൾക്കായി വാഷിങ്ടണ്ണിൽ എത്തിയപ്പോഴാണ് വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഫലസ്തീൻ ഇസ്‌റാഈൽ വിഷയത്തിൽ സഊദി നിലപാട് വ്യക്തമാക്കിയത്.

     തങ്ങൾ എല്ലാ സമയത്തും ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടാൻ തയ്യാറാണ് പക്ഷെ ഞങ്ങൾക്ക് ഫലസ്തീനും ആവശ്യമാണ്. ഫലസ്തീൻ-ഇസ്‌റാഈൽ സമാധാന കരാറും ആവശ്യമാണെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ‘ഏറ്റവും അവസാനം, ശാശ്വത സമാധാനവും ശാശ്വത സ്ഥിരതയും നൽകാൻ കഴിയുന്ന ഒരേയൊരു കാര്യം ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള ഒരു കരാറാണ്’ വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് വെബിനാറിൽ മന്ത്രി വ്യക്തമാക്കി. സമാധാന പ്രക്രിയ മേഖലയിലെ തന്ത്രപ്രധാനമായ ആവശ്യകതയാണ്.

    യുഎഇയും ബഹ്‌റൈനും തമ്മിൽ ഇസ്‌റാഈലുമായി അടുത്തിടെ ഒപ്പുവച്ച സമാധാന കരാർ ഫലസ്തീൻ-ഇസ്‌റാഈൽ പ്രശ്ന പരിഹാരത്തിന്  സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഫലസ്തീനികളെയും ഇസ്‌റാഈലികളെയും ഒരു മേശക്ക് ചുറ്റുമിരുന്ന ചർച്ചയിലേക്ക് അടിത്തറയിടാൻ ഇത് സഹായിക്കുന്നുവെന്നായിരുന്നു അദേഹത്തിന്റെ മറുപടി. ഇസ്‌റാഈലിനെ ചർച്ചകൾക്ക് മേശക്ക് ചുറ്റും ഇരുത്തലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

    തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ പരസ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് ഇറാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ മോശം പെരുമാറ്റത്തെ ചെറുക്കുന്നതിനും ഒരിക്കലും ന്യൂക്ലിയർ ബോംബ് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനും അമേരിക്കയുമായുള്ള സഊദി അറേബ്യയുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.