2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസ് വിലക്കും അവധികളും പൊതുഗതാഗതവും അനിശ്ചിത കാലത്തേക്ക് നീട്ടി

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സഊദിയിൽ ഏർപ്പെടുത്തിയ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസ് വിലക്കും അവധികളും പൊതുഗതാഗതവും അനിശ്ചിത കാലത്തേക്ക് നീട്ടി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഇതോടെ അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് അനന്തമായി നീളും. 
       ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു റദ്ദാക്കിയത്. ഇത് ഇന്ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്‌. കോവിഡ് 19 പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
      കൂടാതെ, നേരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ലീവ് അനുവദിച്ചതും അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പു വരെ പാലിക്കണം. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും. സര്‍ക്കാര്‍ മേഖലയിലെ അവധിയും സ്വകാര്യമേഖലയിലെ ഭാഗിക അവധിയും നീട്ടിയതോടൊപ്പം ബസ്, ട്രെയിന്‍, ടാക്‌സി സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിട്ടിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.