2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കനേഡിയന്‍ അംബാസഡറോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ സഊദി

 
 
ജിദ്ദ: സഊദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കാനഡയുമായുള്ള എല്ലാ വാണിജ്യാ ബന്ധങ്ങളും മരവിപ്പിക്കുന്നതായി സഊദി. കനേഡിയന്‍ അംബാസഡറോട് 24 മണിക്കൂറിനകം രാജ്യം വിട്ട് പോകാനും സഊദി ആവശ്യപ്പെട്ടിട്ടുണ്ട്.
 
സഊദിയില്‍ അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളെ ജയില്‍ മോചിപ്പിക്കണമെന്ന കാനഡയുടെ ആവശ്യത്തേ തുടർന്നാണ് സഊദിയുടെ നടപടി. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഒരാളും ശ്രമിക്കേണ്ടെന്നും സഊദി ഓര്‍മ്മിപ്പിച്ചു.
 
കാനഡയുമായുള്ള ബില്യണ്‍ കണക്കിന് ഡോളറുകളുടെ എല്ലാ പുതിയ കച്ചവട കരാറുകളും സഊദി റദ്ദാക്കി. കാനഡയിലേക്കയച്ച പ്രതിനിധി സംഘത്തെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.


 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.