2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സഊദിയിൽ അന്തരിച്ചു

റിയാദ്: ഉച്ചയുറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശി സഊദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഉംലജിൽ അന്തരിച്ചു. മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കൽ അബ്ദുൽ ജലീൽ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ദുബായിൽ ഗൾഫ് റോക്ക് എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായ അബ്ദുൽ ജലീൽ ജോലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സഊദിയിൽ എത്തിയത്.

പരേതനായ ഇടവഴിക്കൽ അബൂബക്കർ ആണ് പിതാവ്. മാതാവ് – ആയിഷക്കുട്ടി പട്ടർകടവൻ. ഭാര്യ – ഷമീന ഇറയത്ത്. മക്കൾ – ആയിഷ റിദ, റൈഹാൻ, റാജി ഫാത്തിമ. സഹോദരങ്ങൾ – ഖമറുദ്ദീൻ, ഫാത്തിമ സുഹ്റ, മുംതാസ്, ഹാജിറ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.