
2002 ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് സമാധാന കരാറിന് സഊദി തയ്യാർ
ഫലസ്തീനുമായി ഇസ്റാഈൽ സമാധാനം കൈവരിക്കലാണ് നിലപാട് മാറ്റത്തിന്റെ ആദ്യ പടിയെന്നും സഊദി
റിയാദ്: ഫലസ്തീൻ വിഷയത്തിൽ സഊദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്. പ്രമുഖ അറബ് രാജ്യമായ യുഎഇ ഇസ്റാഈലുമായി കരാറിൽ ഏർപ്പെട്ടതിനു ശേഷം ആദ്യമായാണ് ഫലസ്തീൻ വിഷയത്തിൽ സഊദി അറേബ്യ നിലപാട് വ്യക്തമാക്കുന്നത്. സഊദി അറേബ്യ അറബ് സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള സമാധാന നടപടികളാണ് സഊദി അറേബ്യ പിന്തുണക്കൂവെന്നാണ് സഊദി അറേബ്യ വെളിപ്പെടുത്തിയത്. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആണ് സഊദി നിലപാട് പ്രഖ്യാപിച്ചത്.
2002-ല്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വെച്ച കരാര്‍ അംഗീകരിച്ചാല്‍ മാത്രമാണ് സമാധാന കരാറിന് സഊദി അറേബ്യ തയ്യാറാണെന്നാണ് ഇപ്പോൾ സഊദി വ്യക്തമാക്കിയത്. 1967ല്‍ ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നതാണ് കരാറിലെ പ്രധാന ആവശ്യം. ഫലസ്തീന്റെ ഭൂമി പിടിച്ചെടുത്തുള്ള ഇസ്രയേല്‍ നീക്കങ്ങളെല്ലാം ദ്വിരാഷ്ട്ര പദ്ധതിക്ക് തടസ്സമാണെന്നും സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഇസ്റാഈലിന്റെ ഏകപക്ഷീയമായ നീക്കങ്ങൾ സമാധാനത്തിനുള്ള അവസരങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രി ബെർലിനിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇസ്റാഈലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള വ്യവസ്ഥയായി അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ ഫലസ്തീനികളുമായി സമാധാനം കൈവരിക്കലാണ് ആദ്യ പടിയെന്നു വിദേശ കാര്യ സഹ മന്ത്രി ആദിൽ ജുബൈറും പ്രസ്താവിച്ചു. ഫലസ്തീനുമായി ഇസ്റാഈൽ സമാധാനം പുനഃസ്ഥാപിച്ചാൽ കാര്യങ്ങൾ നിലവിലെ നിലപാടിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.