2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാൻ പരിശീലനം നേടിയ തീവ്രവാദ സെൽ തകർത്തതായി സഊദി; 10 പേർ പിടിയിൽ

അബ്ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: സഊദിയിൽ ഭീകര സെൽ തകർത്ത് ഭീകരരെ പിടികൂടി. ഇറാൻ സഹായം ലഭിച്ച ഭീകര വാദ സെല്ലിലെ പത്ത് ഭീകരരെയാണ് പിടികൂടിയത്. നിരവധി ആയുധങ്ങൾക്കൊപ്പം പിടികൂടിയ ഇവരിൽ പലർക്കും ഇറാനിൽ നിന്നും നേരിട്ട് സഹായം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഇറാൻ റവല്യുഷനറി ഗാർഡ് സഹായം ലഭിച്ച സംഘത്തിന് സൈനിക, സംഘട്ടന പരിശീലനം, സ്‌ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വിദഗ്ധ  പരിശീലനം തുടങ്ങിയവ ലഭിച്ചിരുന്നതായും ദേശീയ സുരക്ഷാ വക്താവ് അറിയിച്ചു. 

 

 

പിടികൂടിയ ആയുധങ്ങൾ

      സംഘത്തിലെ മൂന്ന് പേർക്കാണ് ഇറാൻ പരിശീലനം ലഭിച്ചത്. 2017 ഒക്ടോബറിനും ഡിസംബറിനും ഇടയിലാണ് സംഘത്തിന് രൂപം നൽകിയത്. പിടികൂടിയ സംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സ്‌ഫോടക വസ്തുക്കളടക്കമുള്ള ആയുധങ്ങളും  പിടികൂടി. വീട്ടിലും കൃഷിസ്ഥലങ്ങളിലുമായാണ് ആയുധങ്ങൾ കണ്ടെത്തിയത്.

പിടികൂടിയ ആയുധങ്ങൾ

ഇവയിൽ അത്യാധുനിക ഇലക്രോണിക്സ് സ്‌ഫോടക വസ്തുക്കളും സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനുപയോഗിക്കുന്ന വൻതോതിലുള്ള കെമിക്കൽ വസ്തുക്കളും ഉൾപ്പെടും. 

പിടികൂടിയ ആയുധങ്ങൾ

    സംശയമുള്ളവരുമായും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും രാജ്യത്തിനകത്തും പുറത്തും ബന്ധപ്പെട്ടിരിക്കുന്നവരുമായും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇവരുടെ പേര് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.