2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇ-വിസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് സഊദി;നേട്ടങ്ങൾ അറിയാം

റിയാദ്:ഇ-വിസ സേവനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരികുക്കയാണ് സഊദി അറേബ്യ. ഇനി മുതൽ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ രാജ്യത്തേക്ക് എത്താൻ സാധിക്കും. രാജ്യാന്തര നിക്ഷേപകർക്ക് സഊദിയിലേയ്ക്ക് പോകാനുള്ള വിസ ലഭിക്കാൻ ഇനിമുതൽ സഊദി എംബസിയിലേകേക് പോകേണ്ടത്തില്ല.

ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തുന്നതിനായി ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള കവറേജ് വിപുലീകരിച്ചുകൊണ്ട് ഗവൺമെന്റ് ഇൻവെസ്റ്റർ വിസിറ്റർ’ ഇ വിസ സേവനത്തിന്റെ രണ്ടാം ഘട്ടം അവതരിപ്പിച്ചതായി സഊദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

 ഇ-വിസ ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശനത്തിനായി ഉപയോഗിക്കാം. കൂടാതെ ഒരു വർഷം വരെ കാലാവധിയുണ്ട്. ഇത് വഴി രാജ്യത്തിലെ നിക്ഷേപ അവസരങ്ങൾ നേരിട്ട് പര്യവേക്ഷണം ചെയ്യാൻ ഉതകും വിധം നിക്ഷേപകർക്ക് ഉടനടി പ്രവേശനം ലഭിച്ചേക്കാം. കഴിഞ്ഞ ജൂൺ മുതലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് സന്ദർശക വീസ സംവിധാനം തുടങ്ങിയത്. ഓൺലൈൻ വഴിയിൽ വിസ കരസ്ഥമാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിലാണ് ‘ഇൻവെസ്റ്റർ വിസിറ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽനിന്ന് ഉടൻ വീസ ആനുവദിക്കുകയും ഇ-മെയിൽ വഴി വിസ കരസ്ഥമാക്കുകയും ചെയ്യാം. വിഷൻ 2030 സംരംഭത്തിന്റെ ഭാഗമായി നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും ബിസിനസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്ത് നടത്തുന്ന സേവനമാണിത്.

വിദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യാന്തര തല അവസരം നൽകുന്നതിനാണ് വിസ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് നിക്ഷേപ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഇൻവെസ്റ്റേഴ്സ് സേവനങ്ങളുടെ ഡപ്യൂട്ടി മുഹമ്മദ് അബൂഹുസൈൻ വിശദീകരിച്ചു.

ഇത് മുഖാന്തിരം അപേക്ഷാ പ്രക്രിയയെ നിയന്ത്രിക്കുകയും വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി അംഗീകാരം നൽകുകയും ചെയ്യും. വിരലടയാളമടക്കമുള്ള ബയോമെട്രിക് ഡാറ്റ ശേഖരണത്തിനു നൽകുന്നതിനു വേണ്ടി വിദേശത്തുള്ള സഊദി കാര്യാലയങ്ങളിലേക്ക് അപേക്ഷകന്റെ നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

Content Highlights: Saudi Arabia begins the second phase of e-Visa service; benefits are known


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.