ജിദ്ദ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുട്യൂബ് പ്ലാറ്റ്‌ഫോമിൽ വൈറലായ അനുചിതമായ പരസ്യങ്ങൾ നീക്കം ചെയ്യാൻ സഊദി അധികൃതർ യുട്യൂബിനോട് ആവശ്യപ്പെട്ടു. ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (GCAM) കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും (CITC) സംയുക്തമായാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. “അനുചിതമായ പരസ്യങ്ങൾ” അടുത്തിടെ യൂട്യൂബിൽ വ്യാപകമായി പ്രചരിക്കുന്നത് ഇസ്‌ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമാണെന്നുമാണ് കണ്ടെത്തൽ.
ഈ പരസ്യങ്ങളെല്ലാം നീക്കം ചെയ്യാനും രാജ്യത്തെ നിയമങ്ങൾ പാലിക്കാനും യൂട്യൂബിനോട് സഊദി അറേബ്യ ആവശ്യപ്പെട്ടു. നിയമ ലംഘനം നടത്തി യൂട്യൂബ് പ്ലാറ്റ്‌ഫോം സംപ്രേക്ഷണം ചെയ്യുന്നത് തുടരുകയാണെങ്കിൽ, ദൃശ്യ-ശ്രാവ്യ ആശയവിനിമയത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കും അനുസൃതമായി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും സഊദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (GCAM) കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും (CITC) പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകി.
Comments are closed for this post.