2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യത്ത് ആദ്യ ആണവ നിലയം സ്ഥാപിക്കാന്‍ സഊദി; പദ്ധതി ഐ.എ.ഇ.എയുടെ സഹകരണത്തോടെ

റിയാദ്: രാജ്യത്ത് ആദ്യ ആണവനിലയം സ്ഥാപിക്കാന്‍ തയ്യാറെടുത്ത് സഊദി. ദേശീയ ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യുടെ സഹകരണത്തോടെയാണ് സഊദി ആണവനിലയം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 25 തിങ്കളാഴ്ച വിയന്നയില്‍ ആരംഭിച്ച ഐഎഇഎയുടെ 67ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ സംസാരിക്കവെ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐഎഇഎയുമായി സഹകരിച്ച് വിവിധ മേഖലകളില്‍ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം വികസിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഊര്‍ജ മന്ത്രി കൂട്ടിച്ചേര്‍ത്തു. 2.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഐഎഇഎ ആരംഭിച്ച ‘റേസ് ഓഫ് ഹോപ്’ സംരംഭത്തിന് രാജ്യത്തിന്റെ പിന്തുണ അബ്ദുല്‍ അസീസ് രാജകുമാരന്‍ പ്രഖ്യാപിച്ചു. ആണവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്യാന്‍സറിനും മറ്റു രോഗങ്ങള്‍ക്കുമെതിരായ ജീവന്‍ രക്ഷാമരുന്നുകളും ഉത്പാദിപ്പിക്കുന്നതാണ് ‘റേസ് ഓഫ് ഹോപ്’ പദ്ധതി.

അതേസമയം സൗദിയില്‍ ആണവനിലയം നിര്‍മിക്കാനുള്ള ചൈനയുടെ താല്‍പര്യം സൗദി ഭരണകൂടം പരിഗണിക്കുന്നതായി ഒരു മാസം മുമ്പ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആണവ നിലയം നിര്‍മിക്കാനുള്ള സൗദിയുടെ നീക്കത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ (സിഎന്‍എന്‍സി) തയ്യാറാക്കിയ കരട് നിര്‍ദേശം സൗദി പരിഗണിക്കുന്നതായി ഓഗസ്റ്റ് അവസാനത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

   

Content Highlights:saudi arabia announces plans to build first nuclear power plant


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.