2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ 1,20,000 വർഷം പഴക്കമുള്ള മനുഷ്യ കാൽപാദങ്ങൾ കണ്ടെത്തി

മൃഗങ്ങളുടെ കാൽപാടുകളും ഫോസിലുകളും കണ്ടെത്തിയവയിൽ ഉണ്ട്

 

അബ്ദുസ്സലാം കൂടരഞ്ഞി

    റിയാദ്: സഊദിയിൽ അതി പുരാതന കാലത്തെ മനുഷ്യരുടെയും വന്യ ജീവികളുടെയും കാൽപാടുകളും ഫോസിലുകളും കണ്ടെത്തി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജനവാസ മേഖലയായ പടിഞ്ഞാറൻ പ്രവിശ്യയിലെ തബൂക്കിലാണ് മനുഷ്യരുടെയും ആനകളുടെയും വന്യജീവികളുടെയും കാൽപാടുകൾ കണ്ടെത്തിയത്. സഊദി, അന്താരാഷ്ട്ര സംയുക്ത സംഘം കണ്ടെത്തിയ ഇവക്ക് ഏകദേശം ഇവക്ക് 1,20,000 ത്തിലേറെ വർഷം പഴക്കമുള്ളതായാണ് വിലയിരുത്തൽ. കണ്ടെത്തിയവരിൽ ഏഴു മനുഷ്യ കാൽപാടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒട്ടകങ്ങളുടെ 107 കാൽപാടുകളും ആനകളുടെ 43 കാൽപാടുകളും മലയാട്, പശു വിഭാഗങ്ങളിൽ പെട്ട മറ്റു മൃഗങ്ങളുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. ആനകളുടെയും ഒറിക്‌സുകളുടെയും 233 ഫോസിലുകളും കണ്ടെത്തിയതായി സഊദി ഹെറിറ്റേജ് കമ്മീഷൻ പ്രസിഡന്റ് ഡോ: ജാസിർ അൽ ഹർബിഷ് റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

   

    തബൂക്കിനും തൈമക്കും ഇടയിൽ ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷം മുന്നേ ജനവാസമുള്ള അത്യപൂര്‍വ മേഖലയിൽ കണ്ടെത്തിയ ഇവ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതന മനുഷ്യ അസ്തിത്വത്തിന്റെ ആദ്യത്തെ ശാസ്ത്രീയ തെളിവുകളാണിവയാണെന്നാണ് നിലവിലെ വിലയിരുത്തൽ. പുരാതന കാലത്ത് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന മനുഷ്യരുടെ ജീവിത പരിസരവുമായി ബന്ധപ്പെട്ട അപൂർവ കാഴ്ചയാണ് പുതുതായി കണ്ടെത്തിയ പുരാവസ്തുക്കൾ നൽകുന്നത്. ഇവിടെയുള്ള വരണ്ടു പോയ ഒരു തടാകത്തിനരികിലായിരുന്നു അന്താരാഷ്ട്ര പുരാവസ്തു സംഘത്തിന്റെ അന്വേഷണം. നാടോടി സംഘങ്ങള്‍ തമ്പടിച്ച ഇടമാണിതെന്നും കരുതുന്നുണ്ട്.

    സഊദി ഹെറിറ്റേജ് കമ്മീഷനു കീഴിലുള്ള ഗ്രീൻ അറേബ്യ പ്രൊജക്റ്റിനു കീഴിലാണ് പുതിയ കണ്ടെത്തൽ സാധ്യമായിരിക്ക്ന്നത്. ജർമൻ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയൻ ഓഫ് ക്വീൻസ് ലാൻഡ് യൂണിവേഴ്‌സിറ്റി, സഊദിയിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റി, സഊദി ജിയോളജിക്കൽ സർവേ, സഊദി അരാംകോ എന്നിവയുടെ സഹകരണത്തോടെയാണ് പ്രോജക്റ്റ് നടക്കുന്നത്. സഊദി അറേബ്യായും അന്തരാഷ്ട്ര ഏജൻസികളും സംയുക്തമായി പത്ത് വര്ഷത്തിലധികാമായി രാജ്യത്തെ വിവിധ മേഖലകളിൽ പുരാവസ്‌തു ഗവേഷണം നടന്നു വരികയാണ്. ദി ഗ്രീൻ അറേബ്യാൻ പെനിസുല എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിൽ അഗ്നിപർവ്വത ഹോട്ട്‌സ്‌പോട്ടുകൾ, തബൂക്, നജ്‌റാൻ, റിയാദ്, ഹയിൽ, മദീന എന്നീപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മരുഭൂമികളിൽ ഗവേഷണം നടന്നു വരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.