
റിയാദ്: തീവ്രവാദ സംഘടനയായ ഐ എസ് സംഘടനയെ സഹായിക്കുന്നതായി കണ്ടെത്തിയ ഏതാനും സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഉപരോധം ഏർപ്പെടുത്തി. സഊദി അറേബ്യയും റിയാദ് ആസ്ഥാനമായുള്ള ടെററിസ്റ്റ് ഫൈനാൻസിംഗ് ടാർഗെറ്റിങ് സെന്ററുമാണ് (ടിഎഫ് ടിസി) നാല് സ്ഥാപനങ്ങളെയും രണ്ടു വ്യക്തികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്ഥാപനങ്ങളിൽ മൂന്നെണ്ണം പണമിടപാട് സ്ഥാപനങ്ങളും ഒന്ന് സോഷ്യൽ വെൽഫെയർ ഓർഗനൈസേഷനുമാണ്. സിറിയ, തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ സ്ഥാപനങ്ങളും വ്യക്തികളും നിലകൊള്ളുന്നത്. ദാഇശ് എന്ന ഐ എസ് തീവ്രവാദ സംഘടനക്ക് ഇവർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
അൽഹറം എക്സ്ചേഞ്ച്, തവസുൽ കമ്പനി, അൽഖാലിദി എക്സ്ചേഞ്ച്, നജാത് സോഷ്യൽ വെൽഫെയർ ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങളെയും നജാത് സോഷ്യൽ വെൽഫെയർ ഓർഗനൈസേഷൻ ഡയറക്ടർ സയിദ് ഹബീബ് അഹ്മദ് ഖാൻ, അബ്ദുറഹ്മാൻ അലി ഹുസൈൻ അൽ അഹ്മദ് അൽ റാവി എന്നിവരെയുമാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ നജാത് സോഷ്യൽ വെൽഫെയർ ഓർഗനൈസേഷനും അതിന്റെ ഡയറക്ടർ സയിദ് ഹബീബ് അഹ്മദ് ഖാനുമാണ് അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ളത്. ബാക്കിയുള്ള മൂന്ന് സ്ഥാപനങ്ങളും വ്യക്തിയും തുർക്കി, സിറിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്.
ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഐ എസിനു വേണ്ടി കനത്ത സാമ്പത്തിക സഹായത്തിനു പുറമെ ലോജിസ്റ്റിക് സഹായങ്ങളും നൽകിയതായും അഫ്ഗാനിസ്ഥാനത്തിലെ ഐഎസ് ശാഖയ്ക്ക് ചാരിറ്റിയുടെ മറവിൽ സാമ്പത്തിക സഹായം ചെയ്തതായതും സമിതി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ, ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായ സ്രോതസ്സ് നൽകുന്നത് പൂർണ്ണമായും തടയുന്നതിന് രൂപീകരിച്ചതാണ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും ഉൾകൊള്ളുന്ന ടെററിസ്റ്റ് ഫൈനാൻസിങ് ടാർഗെറ്റിങ് സെന്റർ