റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിതയാണ് മരിച്ചത്. 55 വയസായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ പുറകിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. മലയാളികളായ രണ്ട് പേർക്കും മറ്റു അഞ്ച് പേർക്കുമാണ് പരിക്കേറ്റത്.
ഉംറക്കെത്തിയ സംഘമാണ് അപടത്തിൽപ്പെട്ടത്. സൗദിയിലെ ബുറൈദക്കടുത്ത് ബുഖൈരിയയിൽ നിന്നും മക്കയിൽ ഉംറക്കെത്തിയതായിരുന്നു കോട്ടക്കലിലുള്ള കുടുംബം. കോട്ടക്കൽ സ്വദേശിയായ മുഹമ്മദലി, ഇദ്ദേഹത്തിന്റെ ഉമ്മ, സഹോദരി, ഉപ്പ, മകൻ, ഉമ്മയുടെ സഹോദരി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മുഹമ്മദലിയുടെ ഉമ്മയുടെ സഹോദരിയാണ് മരണപ്പെട്ട ആലുങ്ങൽ സാജിത. മുഹമ്മദലിയുടെ ഉമ്മ ഖദീജ, സഹോദരി ആയിഷ എന്നിവർ ത്വാഇഫിൽ പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിറകിൽ കുവൈത്തി പൗരന്റെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കുവൈത്തി പൗരന്റെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിക്കുകൾ ഗുരുതരമല്ല.
Comments are closed for this post.