2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സത്യധാര ‘പ്രവാചകന്‍’ പതിപ്പ് പ്രകാശനം പത്തിന്

കോഴിക്കോട്: പ്രവാചക ജീവിതത്തെ സമഗ്രമായി വിലയിരുത്തുകയും പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പ്രാമാണികമായി മറുപടി പറയുകയും ചെയ്യുന്ന സത്യധാര ‘പ്രവാചകന്‍’ പ്രത്യേക പതിപ്പ് ഒക്ടോബര്‍ 10 ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിക്കും.

കോഴിക്കോട് കിംഗ് ഫോര്‍ട്ട് ഹോട്ടലില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോ. എം. കെ മുനീര്‍ എം.എല്‍.എ, കെ. പി രാമനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിക്കും. സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി. എ സ്വാദിഖ് ഫൈസി താനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.