2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇത് സരണ്‍ നെഗി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്‌സഭാ വോട്ടര്‍, ഇപ്പോള്‍ പ്രായം 102

ഷിംല: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട്‌ചെയ്ത സരണ്‍ നെഗിക്ക് ഇപ്പോള്‍ 102 വയസ്സ്. ഈ കാലത്തിനിടെ ഇതുവരെ 16 തവണ ലോക്‌സഭാ തെരഞ്ഞടുപ്പുകള്‍ നടന്നു. എല്ലാത്തിലും വോട്ട്‌ചെയ്ത സരണ്‍, ഇത്തവണ ഒരുങ്ങുന്നത് 17മത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍. 1952ലാണ് ഇന്ത്യയിലെ ആദ്യ ലോക് സഭ തെരെഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 33 വയസ്സായിരുന്നു സരണ്‍ നെഗിക്ക്. എന്നാല്‍, 68 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയും തെരഞ്ഞെടുപ്പു നടപടികളും ആകെ മാറിയതായി സരണ്‍ പറയുന്നു.

ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ ജില്ലയിലെ റിട്ട. സ്‌കൂള്‍ അധ്യാപകനായ നെഗി, 1951 ഒക്ടോബര്‍ 25ന് രാവിലെ 6.30നാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. അന്നു മുതല്‍ ഇതുവരെയുള്ള എല്ലാ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതുവരെ അദ്ദേഹം വോട്ട്‌ചെയ്യാതിരുന്നിട്ടില്ല. ഇതിനകം 13 നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്റെ വോട്ടാവകാശ രേഖപ്പെടുത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സരണ്‍ നെഗി നിയോഗിക്കപ്പെട്ടിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.