2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫോണ്‍ നല്‍കിയത് സ്വപ്ന സുരേഷിന്; വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍

കൊച്ചി: കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍. ഫോണ്‍ നല്‍കിയത് സ്വപ്ന സുരേഷിനാണ്. കോണ്‍സല്‍ ജനറലിന് നല്‍കാന്‍ വില കൂടിയ ഫോണ്‍ വേണമെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഫോണ്‍ കിട്ടിയതില്‍ അന്ന് കോണ്‍സല്‍ ജനറല്‍ നന്ദി പറഞ്ഞിരുന്നു എന്നും സന്തോഷ് പറഞ്ഞു.

യൂണിടാക് എംഡിയായ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനോദിനിയോട് ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് സിംകാര്‍ഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.