2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മഞ്ചേരി സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഇതിനായി സ്റ്റേഡിയം നവീകരണമടക്കം കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളും ഇത് സ്ഥിരീകരിച്ചു.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടുകളാണ് മഞ്ചേരിയിലെ സ്റ്റേഡിയത്തില്‍ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ തയാറായിട്ടില്ല. ഇക്കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ അറിയിക്കുമെന്ന് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.