ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ഒഡിഷയെ തോല്‍പിച്ചു. നിജോ ഗില്‍ബര്‍ട്ടാണ് നിര്‍ണായക ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നിജോയുടെ പെനാല്‍റ്റി ഗോളില്‍ കേരളം 1-0ന് ലീഡ് പിടിച്ചിരുന്നു. ജയത്തോടെ കേരളം സെമി പ്രതീക്ഷ നിലനിര്‍ത്തി. അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പിച്ചാല്‍ കേരളത്തിന് സെമിയിലെത്താം. മഹാരാഷ്ട്ര-കര്‍ണാടക മത്സരം സമനിലയില്‍ പിരിഞ്ഞതാണ് കേരളത്തിന് അനുകൂലമായത്.
കഴിഞ്ഞ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ പിന്നിട്ടുനിന്ന ശേഷം വിസ്മയ തിരിച്ചുവരവിലൂടെ സമനില പിടിച്ച് കേരളം ഞെട്ടിച്ചിരുന്നു. ഇതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. മഹാരാഷ്ട്രക്കെതിരെ രണ്ടാംപകുതിയില്‍ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടുകയായിരുന്നു.
കേരളത്തിനായി വിശാഖ്, നിജോ, അര്‍ജുന്‍, ജിജോ ജോസഫ് എന്നിവരാണ് ഗോള്‍ നേടിയത്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയന്റുമായി പഞ്ചാബാണ് മുന്നിലുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്ന് എട്ടു പോയന്റുള്ള കര്‍ണാടക രണ്ടാമതും. മൂന്നാമതുള്ള കേരളത്തിന് ഏഴു പോയന്റാണുള്ളത്.
Comments are closed for this post.