ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രധാന താരങ്ങളില്‍ ഭൂരിഭാഗത്തിനും വിശ്രമം നല്‍കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് ആകും ടീമിന്റെ ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റന്‍ ആകും. അവസാന രണ്ട് ടി20യില്‍ ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേരും. അതുവരെ ശ്രേയസ് ഉണ്ടാകില്ല. ശ്രേയസ് എത്തിയാല്‍ അദ്ദേഹം ആകും വൈസ് ക്യാപ്റ്റന്‍.
മലയാളി താരം സഞ്ജു സാംസണെ വീണ്ടും ഇന്ത്യ അവഗണിച്ചു. റിങ്കു സിങ്, ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ്മ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ട്. നവംബര്‍ 23നാണ് പരമ്പര ആരംഭിക്കുക.
സൂര്യകുമാര്‍ യാദവ്( ക്യാപ്റ്റന്‍), ഋതുരാജ് ഗ്വയ്കവാദ്, (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയസ്വാള്‍, തിലക് വര്‍മ, റിന്‍ങ്കു സിങ്, ജിതേഷ് ശര്‍മ, (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍,അക്‌സര്‍ പട്ടേല്‍, ശിവംദുബെ, രവി ബിശ്‌ണോയ്, അര്‍ഷ്ദീപ് സിങ് , പ്രസിദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.
Comments are closed for this post.