സാംസങിന്റെ പുതിയ ഫോണായ ഗാലക്‌സി S21 ന്റെ പെട്ടിയില്‍ ചാര്‍ജറും ഇയര്‍ഫോണും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ സാംസങ് ആപ്പിളിന്റെ പാത പിന്തുടരുകയാണ്. അടുത്ത് ഇറങ്ങിയ iPhone 12 ന്റെ കൂടെ യതൊരു ആക്‌സസറികളും ഉണ്ടായിരുന്നില്ല.
പരിസ്ഥിതി സൗഹാര്‍ദമാക്കാനാണ് ഇത്തരമെരു മാറ്റം വരുത്തിയതെന്ന് ആപ്പിള്‍ അധികൃതര്‍ പറഞ്ഞിരുന്നു. ചാര്‍ജര്‍ ഇല്ല എന്നിരുന്നാലും വിലയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ഈ ഒരു പാതയിലാണ് ഇപ്പോള്‍ സാംസങ്ങും.
കൊറിയന്‍ മീഡിയകള്‍ ഇതിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. എന്നാലും സാംസങ് ചാര്‍ജറും ഇയര്‍ഫോണും ഒരുമിച്ച് ഒഴിവാക്കില്ലെന്ന വിശ്വാസത്തിലാണ്. ഇയര്‍ഫോണ്‍ ഒഴിവാക്കി ചാര്‍ജര്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
സാംസങ് ചാര്‍ജറിന്റെ കാര്യത്തില്‍ ഈ നിലപാട് ആദ്യമേ സ്വീകരിച്ചിരുന്നു. 45 വാട്ട് ചാര്‍ജിങ്ങ് അനുകൂലിക്കുന്ന സാംസങ് ഫോണുകളുടെ കൂടെ 25 വാട്ട് ചാര്‍ജര്‍ ആണ് നല്‍കുന്നത്. ഇയര്‍ഫോണ്‍ ഒഴിവാക്കിയാലും ഈ ചാര്‍ജര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Comments are closed for this post.