2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സാംസങ് ഗാലക്‌സി ടാബ് എസ്8 ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങിന്റെ ഗാലക്‌സി ടാബ് എസ്8 പരമ്പര ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഗാലക്‌സി ടാബ് എസ്8 അള്‍ട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വൈഫൈ പതിപ്പിന് 1,08,999 രൂപയാണ് വില. ഇതിന്റെ 5ജി പതിപ്പിന് 1,22,999 രൂപയാണ് വില.

14.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മിതമായ ടാബില്‍ 12 എംപി ഫ്രണ്ട് ക്യാമറകളുണ്ട്. 4എന്‍എം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ പ്രൊസസര്‍ ചിപ്പിലാണ് ഗാലക്‌സി എസ്8 സീരീസ് എത്തുന്നത്.

വൈഫൈ 6ഇ പിന്തുണയ്ക്കുന്ന ആദ്യ ഗാലക്‌സി ടാബ് ലെറ്റ് ആണിത്. ഇതുവഴി അതിവേഗ സുരക്ഷിത നെറ്റ് വര്‍ക്ക് സാധ്യമാവും. 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

ഗാലക്‌സി ടാബ് എസ്8, ഗാലക്‌സി ടാബ് എസ്8 പ്ലസ് എന്നിവയ്ക്ക് 8 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പാണുള്ളത്. എസ്8 പ്ലസിന്റെ വൈഫൈ പതിപ്പിന് 87999 രൂപയും 5ജി പതിപ്പിന് 87999 രൂപയും ആണ് വില. ടാബ് എസ്8 ന്റെ വൈഫൈ പതിപ്പിന് 58999 രൂപയും 5ജി പതിപ്പിന് 70999 ഉം ആണ് വില.

ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 10 വരെ ഗാലക്‌സി എസ്8 ടാബുകള്‍ക്കായി പ്രീ ബുക്ക് ചെയ്യാം. സാംസങ്.കോം, മറ്റ് പങ്കാളി വെബ്‌സൈറ്റുകളിലും ബുക്കിങ് സൗകര്യമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.