ഗ്യാലക്‌സി സീരിസിലെ പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ കമ്പനിയായ സാംസങ്. വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇരു ഡിവൈസുകളും വൈ-ഫൈ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റി പാസായിട്ടുണ്ട്.
സാം മൊബൈല്‍ പുറത്ത് വിട്ട ലീക്ക് റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന രണ്ട് സ്മാര്‍ട്ട്ഫോണുകളും സിംഗിള്‍-ബാന്‍ഡ് വൈ-ഫൈ, വൈ-ഫൈ ഡയറക്റ്റ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
സാംസങിന്റെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ആന്‍ഡ്രോയിഡ് 10ലായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. രണ്ട് സ്മാര്‍ട്ട്ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലായിരിക്കും പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്. ഡിവൈസുകളുടെ ലോഞ്ച് തിയ്യതി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments are closed for this post.