കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി കരടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സമസ്ത. ചില ഭാഗങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായ എല്ലാം മാറ്റം വരുത്തണം. സ്ത്രീ പുരുഷ തുല്യത എന്നു പറഞ്ഞ് നടപ്പാക്കുന്ന ചില നിയമങ്ങള്‍ സ്ത്രീസുരക്ഷയ്‌ക്കോ സ്ത്രീയുടെ മാന്യതയേയോ ബാധിക്കാന്‍ പാടില്ല. അതാണ് സമസ്തയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മാറ്റങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കുമെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
Comments are closed for this post.