2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സമസ്ത യുഎഇ പാലക്കാട് ജില്ല കോഡിനേഷൻ: ജലീൽ ഹാജി (പ്രസി) ഷൗകത്തലി മൗലവി(സെക്ര)

അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം (പ്രസിഡന്റ്), വി.കെ ഷൗക്കത്തലി മൗലവി കുമരംപുത്തൂർ (ജനറൽ സെക്രട്ടറി), നൗഫൽ പട്ടാമ്പി (വർക്കിങ് സെക്രട്ടറി), അലി ഫൈസി മണ്ണാർക്കാട് (ട്രഷറർ)

ദുബൈ: സമസ്തയുടെയും പോഷകഘടകങ്ങളുടെയും യു എ ഇ യിലെ പാലക്കാട് ജില്ല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനുമായി ജില്ല കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളുടെ ദീനീ പുരോഗതിക്കും സന്നദ്ധ സേവന പ്രവർത്തനങ്ങളും വിദ്യാഭ്യാസ ജാഗരണവും സമിതിയുടെ പ്രവർത്തന പദ്ധതികളിൽ പ്രധാനമാണ്.

കോഡിനേഷൻ ഭാരവാഹികളായി സയ്യിദ് പി.കെ ഇമ്പിച്ചി കോയ തങ്ങൾ, അലവി ഫൈസി കുളപ്പറമ്പ്, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ (ഡയറക്ടർ ബോർഡ് ) സയ്യിദ് എസ്.എം.കെ സക്കീർ ഹുസൈൻ തങ്ങൾ ദുബൈ, എം. അബൂബക്കർ അൽ ഐൻ, മുഹമ്മദാലി ഹാജി ഒറ്റപ്പാലം ദുബൈ , റഷീദ് അൻവരി അൽ ഐൻ, ഷംസു സന അജ്‌മാൻ (ഉപദേശക സമിതി) അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം (പ്രസിഡണ്ട്) ഷൗക്കത്തലി മൗലവി (ജനറൽ സെക്രട്ടറി) നൗഫൽ പട്ടാമ്പി (വർക്കിങ് സെക്രട്ടറി) അലി ഫൈസി (ട്രഷറർ) ഗഫൂർ മദനി മണ്ണാർക്കാട്, നൗഷാദ് ഫൈസി അജ്‌മാൻ, മുസ്തഫ ഫൈസി മോളൂർ (വൈസ് പ്രസിഡണ്ട്) സാലിം വല്ലപ്പുഴ, അബു താഹിർ ഫൈസി, സുലൈമാൻ ബാവ, ഷാഫി അൻവരി (ജോ. സെക്ര) ടി.എം.എ സിദ്ധീഖ് (കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.എ.ഇ ജം ഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷ ബോർഡ് ചെയർമാൻ ഇബ്രാഹിം ഫൈസി പെരുമളാബാദ് ഉദ്‌ഘാടനം ചെയ്തു. സുന്നി യുവജന സംഘം ജില്ല ജനറൽ സെക്രട്ടറി സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. എസ്.എം.കെ സക്കീർ ഹുസൈൻ തങ്ങൾ, നൗഫൽ പട്ടാമ്പി സംസാരിച്ചു. ഷൗകത്തലി മൗലവി സ്വാഗതവും അലി ഫൈസി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.