കോഴിക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച പ്രചാരണമോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ കേരളീയ മുസ് ലിം ഉമ്മത്തിന്റെ നേതൃനിര പൊടുന്നനെയൊരു സുപ്രഭാതത്തില്‍ വിളിച്ചപ്പോള്‍ ആ വിളികേട്ട് ലക്ഷങ്ങളാണ് കടപ്പുറത്ത് ചരിത്രം തീര്‍ക്കാന്‍ അലകടലായി എത്തിയത്.
പരിഷ്‌കാരമെന്ന പേരില്‍ നവീനവാദികള്‍ മുസ്‌ലിം ഉമ്മത്തിന്റെ സംഘശക്തിയെ ചോദ്യം ചെയ്തപ്പോഴെല്ലാം പ്രതിരോധത്തിന്റെ പ്രകമ്പനം തീര്‍ത്ത് സമസ്തയുടെ പടയണി പ്രയാണം തുടര്‍ന്നതാണ് ചരിത്രം. ഭിന്നതയുടെ കനലുകളുമായി മുസ് ലിം സമുദായത്തില്‍ വിഷവിത്ത് വിതച്ചവര്‍ക്ക് വന്‍ താക്കീതായി സമസ്ത ആദര്‍ശ മഹാസമ്മേളനം മാറുകയാണ്.
മുസ് ലിം ഉമ്മത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും വിശ്വാസ സംരക്ഷണത്തിനും എക്കാലത്തും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത. മതധാര്‍മിക മൂല്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കാതെ ലിബറല്‍ ചിന്താഗതിക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അയുക്തിപരമായ ആശയങ്ങള്‍ക്കെതിരേയും മതനിരാസ യുക്തിവാദ ചിന്തകള്‍ക്കെതിരേയും സമസ്തയെന്ന അജയ്യശക്തി പ്രതിരോധക്കോട്ട തീര്‍ക്കുമ്പോള്‍ ജനാരവം പൊരുതാനുള്ള ഊര്‍ജം ആര്‍ജിച്ചെടുത്തു.
കേരളീയ മുസ് ലിം സംഘശക്തി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെയും ശൈഖുനാ ആലിക്കുട്ടി മുസ് ലിയാരുടേയും നേതൃത്വത്തില്‍ സുഭദ്രമാണെന്ന്ഉ റക്കെ പ്രഖ്യാപിക്കുന്നതാണ് കടപ്പുറത്തെത്തിയ ജനസഞ്ചയം.
Comments are closed for this post.