കണിയാപുരം(തിരുവനന്തപുരം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ട്രഷററും കണിയാപുരം വാടയില്‍മുക്ക് വാദി അല്‍ ഉലൂം അറബി കോളജ് സ്ഥാപകനും പ്രിന്‍സിപ്പലുമായ കണിയാപുരം കമ്പിക്കകം ദാറുല്‍ഹുദയില്‍ നസീര്‍ ഖാന്‍ ഫൈസി (58) അന്തരിച്ചു. എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്,എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ മുന്‍ പ്രസിഡന്റ്, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡന്റ്്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇടവ, കുറക്കോട്, ജാമിഉല്‍, ഖൈറാത്ത്, വാളക്കാട് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്.
അന്‍വാര്‍ശേരി മാനേജര്‍, മുദരിസ്, കണിയാപുരം നിബ്രാസുല്‍ ഇസ് ലാം മുദരിസ്, വാളക്കാട്, പുല്ലമ്പാറ മഹല്ലുകളിലെ ഇമാം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശൈഖുനാ ആറ്റിങ്ങല്‍ അബ്ദുല്‍ അസീസ് മുസ് ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത മുന്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. അബ്ദുനാസര്‍ മഅദനി സതീര്‍ഥ്യനാണ്. ശോഭിത ബീവി ഭാര്യയും മുഹമ്മദ് ജുനൈദ്,മുഹമ്മദ് ജുറൈജ് ഫൈസി, ഹാഫിസ് മുഹമ്മദ് ജാബിര്‍ മന്നാനി, ഹാഫിസ് മുഹമ്മദ് ജാഹിദ് വാഫി എന്നിവര്‍ മക്കളും റാബിയത്തുല്‍ അദവിയ,ജസീല എന്നിവര്‍ മരുമക്കളുമാണ്. കബറടക്കം നാളെ രാവിലെ 9ന്് വാളക്കാട് മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
Comments are closed for this post.