കോഴിക്കോട് : സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ എന്നും ഐക്യത്തിന് വേണ്ടി നില കൊണ്ടിട്ടുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് വേണ്ടി യുള്ള വ്യവസ്ഥാപിതമായ ഏത് നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണെന്നും സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പറഞ്ഞു.
കേരളീയ മുസ്ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജം ഇ യ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക ത്തിന് തയ്യാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ സുന്നീ ഐക്യം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments are closed for this post.