2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

“തിരുനബി (സ്വ) സ്നേഹം സമത്വം സഹിഷ്ണുത” സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ കാംപയിന് മക്കയിൽ ഉജ്വല തുടക്കം

മക്ക: “തിരുനബി (സ്വ) സ്നേഹം സമത്വം സഹിഷ്ണുത” എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന കാംപയിന് മക്കയിൽ ഉജ്വല തുടക്കം. മക്കയിലെ ഷറായ മത്അം റിയാളിൽ (മർഹൂം അബ്ബാസ് ഫൈസി കാളമ്പാടി ഉസ്താദ് നഗർ) നടന്ന പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ പ്രസിഡൻ്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ അൽ ഹൈദ്രോസി ഉൽഘാടനം ചെയ്തു.

മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. പ്രഗൽഭ പ്രഭാഷകൻ ഡോ: സാലിം ഫൈസി കൊളത്തൂർ പ്രമേയ പ്രഭാഷണം നടത്തി. “പരിശുദ്ധമായ ഇസ്‌ലാം ദീൻ പ്രബോധനം ചെയ്യുന്ന തൗഹീദ് ലാഹിലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹ് എന്ന തൗഹീദാണ്. വിശദീകരണം ശരിയായത് കൊണ്ട് മാത്രം കാര്യമായില്ലെന്നും ഈമാൻ്റെ വളരെ പ്രധാനപെട്ട അടിസ്ഥാനം മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂലാണ് എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

എസ് ഐ സി അൽ ലൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് സക്കീർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അടുത്തിടെ വിട പറഞ്ഞ സമസ്ത മുശാവറ അംഗമായിരുന്ന കാടേരി ഉസ്താദ് അനുസ്മരണവും ജനാസ നിസ്കാരവും മജ്‌ലിസുന്നൂർ സദസ്സും നടന്നു. സയ്യിദ് സിദ്ധീഖ് തങ്ങൾ പാണക്കാട്, മമ്മു സാഹിബ് തങ്ങൾ, നാഷണൽ വിഖായ ചെയർമാൻ ഫരീദ് ഐകരപ്പടി, എസ് ഐ സി ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സൽമാൻ ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.

മക്ക സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ജാസിം കാടാമ്പുഴ, ഓർഗനൈസിങ് സക്കീർ കോഴിചെന, വൈസ് പ്രസിഡൻ്റ് യൂസഫ് ഹാജി ഒളവട്ടൂർ, മുബഷിർ ബാവ അരീക്കോട്, മുജീബ് നിറാട്, നാസർ ഉണ്ണിയാൽ, ഷാഫി കല്ലായി, സെക്രട്ടറിമാരായ ഇബ്രാഹിം പാണാളി, ഫാറൂഖ് മലയമ്മ, ഫിറോസ് ഖാൻ ആലത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. എസ് ഐ സി ഷറായ ഏരിയ സെക്രട്ടറി മുഹമ്മദലി യമാനി സ്വാഗതവും മക്ക സെൻട്രൽ വൈസ് പ്രസിഡൻ്റ് സയ്യിദ് മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.