കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ നിര്‍ദേശ പ്രകാരം ജൂണ്‍ 26ന് സമസ്ത സ്ഥാപകദിനമായി ആചരിക്കാന്‍ കോഴിക്കോട് കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപ സമിതി യോഗം തീരുമാനിച്ചു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിനും നവീനവാദികളുടെ തെറ്റായ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനും 1926 ജൂണ്‍ 26ന് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. 2026ല്‍ പ്രസ്ഥാനം നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്ഥാപകദിനത്തില്‍ സ്ഥാപനങ്ങളിലും മഹല്ല്, ശാഖാതലങ്ങളിലും പതാക ഉയര്‍ത്തിയും സമസ്തയുടെ സന്ദേശ സദസ്സുകള്‍ സംഘടിപ്പിച്ചും സ്ഥാപകദിന പരിപാടികള്‍ വിജയിപ്പിക്കാന്‍ സ്ഥാപന ഭാരവാഹികളോടും പോഷക സംഘടനകളോടും യോഗം അഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
Comments are closed for this post.