കോഴിക്കോട്: ഹയര്‍ സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച കാര്‍ത്തികേയന്‍ സമിതിക്കു മുമ്പാകെ സമസ്ത എംപ്ലോയിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ധേശങ്ങള്‍ സമര്‍പ്പിച്ചു, മലബാര്‍ മേഖലയിലെ ഹയര്‍സെക്കന്‍ഡറി സീറ്റ് ക്ഷാമം ബാച്ചുകളുടെ പുനര്‍വിന്യാസം കൊണ്ടുമാത്രം പരിഹരിക്കാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ ഉണ്ടാകുന്ന രീതിയില്‍ ബാച്ചുകള്‍ പുനര്‍വിന്യസിക്കുക, പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുക, പഠന പുരോഗതിയെ ബാധിക്കുമെന്നതിനാല്‍ ഒരു ബാച്ചില്‍ 50 ഇല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പെടുത്താതിരിക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് എസ്.ഇ.എ സംസ്ഥാന സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.ശുകൂര്‍ മാസ്റ്റര്‍, സെക്രട്ടറി.കെ.പി.മുഹമ്മദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി.അബ്ദുറഹിമാന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments are closed for this post.