2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏക സിവില്‍കോഡ് തള്ളിക്കളയുക: സമസ്ത ഏകോപന സമിതി

കോഴിക്കോട്: ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രഭരണകൂട നീക്കം തള്ളിക്കളയണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടനാ പ്രകാരം അര്‍ഹതപ്പെട്ട മതസ്വാതന്ത്ര്യത്തിന് ഹാനികരമാകുന്ന ഒരു നിയമവും അംഗീകരിക്കാനാകില്ല. ഏക സിവില്‍കോഡ് നിര്‍ദേശം പലപ്പോഴായി ജനം നിരാകരിച്ചതാണ്. 22ാം നിയമകമ്മിഷനെ വെച്ച് വീണ്ടും ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ഭരണകൂട നീക്കത്തിനെതിരേ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാനും സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ ഈവര്‍ഷം ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിച്ച് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പഠനസൗകര്യം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, സത്താര്‍ പന്തലൂര്‍, ഇസ്മായിസല്‍ കുഞ്ഞു ഹാജി മാന്നാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.